Post Reply 
ഓര്‍മ്മകളുടെ മണിമുഴക്കങ്ങള്‍ ......
Author Message
meenakumari Offline
Post: #3691 
Mon Jun 15 5:30 pm
Quote this message in a reply
Copper

Posts: 1,961
Joined: Mar 2010
*

നാകാണ്ടിയപ്പന്റെ ചെറുപ്രാണികൾ -
ഒ വി വിജയന് എന്ന മഹാനായ എഴുത്തുകാരന്റെ പേര് കേൾക്കുമ്പോൾ നമുക്കോർമ വരുന്നത് കൂമൻ കാവിൽ ബസ്‌ ഇറങ്ങിയ രവിയും ,ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയും കല്യാണിയും ഒക്കെയാണ് ....ഖസാക്ക് ഇപ്പോൾ വായിച്ചാലും രവിയായി ഞാൻ മനസ്സില് കാണുന്നത് നരച്ച താടിയുള്ള എഴുത്ത്കാരനെ ആണ്.പക്ഷെ അതിലേറെ മനസ്സിനെ സ്പര്ശിച്ച ഒരു കഥാപാത്രമാണ് അദ്ധേഹത്തിന്റെ ചെറുകഥയിലെ നാകാണ്ടിയപ്പൻ.ഒന്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആശ എന്നാ കൂട്ടുകാരി വായിക്കാൻ തന്നതാണ് കട്ടി കുറഞ്ഞ ഒരു പുസ്തകം ഒ വി വിജയൻറെ ചെറുകഥകൾ .നമ്മൾ കണ്ണുകൾ ഇറുക്കി മുഴുവൻ അടയ്ക്കാതെ അന്തരീക്ഷത്തിലേക്ക് നോക്കുമ്പോൾ ചെറിയ എന്തോ വസ്തുക്കൾ താഴേക്ക്‌ പോവുന്നത് കാണാം.ഞാൻ വിചാരിച്ചിരുന്നത് എനിക്ക് മാത്രമേ അങ്ങനെ കാണാൻ കഴിയു എന്നായിരുന്നു .കുറച്ചു വലുതായപ്പോൾ അതിനു ഞാൻ തന്മാത്ര എന്ന പേരും ഇട്ടു .പക്ഷെ ആ കഥയിൽ നാകാണ്ടിയപ്പൻ പറയുന്നു അത് ചെറു പ്രാണികൾ ആണെന്ന് .ശരി ഞാൻ വിശ്വസിച്ചു അത് ചെറു പ്രാണികൾ ആണ് .ഇനിയിപ്പോ ഇതാവുമോ മൈക്രോസ്കോപ് കൊണ്ട് മാത്രം കാണാൻ പറ്റുന്ന കീടാണുക്കൾ ...മനസ്സിൽ തന്നെ ആ ചോദ്യം നിന്നു.ജീവിതം ഒരു സത്യൻ അന്തിക്കാട് സിനിമാക്കഥപോലെ മുൻപോട്ടു കടന്നുപോയി...ഒരിക്കൽ എറണാകുളത്ത് ഞാൻ ജോലി ചെയ്ത ആശുപത്രിയിൽ ഒ വി വിജയന് സർ അഡ്മിറ്റ്‌ ആയ വിവരം നൈറ്റ്‌ ഡ്യൂട്ടി ക്ക് വന്ന ഞാൻ അറിയുന്നു ..ഒന്ന് കാണണം .റൂം നമ്പർ ഒക്കെ അന്വേഷിച്ചു ,ഞാൻ ബ്രേക്ക്‌ സമയത്ത് രാത്രി 9.30 ആയിക്കാണും അദ്ധേഹത്തിന്റെ മുറിയുടെ വാതിൽക്കൽ ചെന്നു.അത്ര സീരിയസ് ആയ അവസ്ഥയൊന്നുമല്ല എന്നാലും ഒരു പ്രധാന വ്യക്തി എന്ന നിലയിൽ അധികം ആരെയും കടത്തി വിട്ടിരുന്നില്ല .അവിടെ ജോലി ചെയ്യുന്നു എന്ന പേരിലുള്ള ഒരു പരിഗണനയിൽ ഞാൻ അദ്ധേഹത്തിന്റെ മുറിയിൽ കടന്നു ചെന്നു...അപ്പോൾ മയക്കത്തിലായിരുന്നു ,വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല ...കുറച്ചു നേരം ശബ്ദം ഉണ്ടാക്കാതെ ഞാൻ അവിടെ നിന്നു ...ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം കണ്ണുകൾ മെല്ലെ തുറന്നു തല ചെരിച്ചു എന്നെ നോക്കി ...പുഞ്ചിരിച്ചു ...ആവേശമാണോ,സങ്കടമാണോ എന്തോ ഒരു അവസ്ഥ ..ഒത്തിരി എഴുതിയ ആ വിരലുകളിൽ ഞാനൊന്നു തൊട്ടു പിന്നെ പെട്ടെന്ന് തിരിഞ്ഞു നടന്നു ..രവി കൂമൻ കാവിലെ മാവുകളിൽ കണ്ട ജരയും ദീനതയും,കനിവ് നിറഞ്ഞ വാർദ്ധക്യംപിന്നെ അസുഖം പറ്റിയ വേരുകൾ..അതല്ലേ ഞാനും ആ മുറിയിൽ കണ്ടത്... ചെറുപ്രാണികൾ എന്റെ മനസ്സിൽ നിന്ന്‌ എങ്ങോ പറന്നു പോയി ...
Manzoor Ahamed Offline
Post: #3692 
Mon Jun 15 11:06 pm
Quote this message in a reply
Administrator

Posts: 5,661
Joined: May 2009
*******

വളരെ നന്ദി മീനാകുമാരി
വിജയന്‍റെ "ഒരു പ്രേമ കഥ " നിര്‍ബന്ധമായും വായിക്കണം

“Where words fail, music speaks.”
― Hans Christian Andersen
Neenu Peter Offline
Post: #3693 
Thu Jun 18 6:25 pm
Quote this message in a reply
Bronze

Posts: 578
Joined: May 2009

Very gooodKollamallo
Muzik Offline
Post: #3694 
Sat Jun 20 9:17 pm
Quote this message in a reply
Copper

Posts: 1,464
Joined: May 2009
*

Post: #3691

ഒരു പക്ഷെ ധാരാളം എഴുതിയ ആ കൈവിരലുകളില്‍ തൊട്ടതു കൊണ്ടാവാം മീനാകുമാരിക്ക് ഇത്ര മനോഹരമായി എഴുതുവാന്‍ കഴിഞ്ഞത്! Thanks
meenakumari Offline
Post: #3695 
Mon Jun 22 6:01 pm
Quote this message in a reply
Copper

Posts: 1,961
Joined: Mar 2010
*

thank you MA,Neenu........I feel very happy reading this muzik ji ..thank you
(Sat Jun 20 9:17 pm)Muzik Wrote:  Post: #3691

ഒരു പക്ഷെ ധാരാളം എഴുതിയ ആ കൈവിരലുകളില്‍ തൊട്ടതു കൊണ്ടാവാം മീനാകുമാരിക്ക് ഇത്ര മനോഹരമായി എഴുതുവാന്‍ കഴിഞ്ഞത്! Thanks
Muzik Offline
Post: #3696 
Sat Aug 29 10:15 pm
Quote this message in a reply
Copper

Posts: 1,464
Joined: May 2009
*

ഇന്ന് അമൃത ടീവിയില്‍ പാചക പരിപാടിയില്‍ കണ്ട മുഖം വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചിതമായ മുഖമായിരുന്നു, ആ മുഖത്തിന്റെ പേര് ശ്രീരാം. തൃശ്ശൂരില്‍ പഠിക്കുമ്പോള്‍ ഡീ സോണ്‍ മത്സരത്തിന് പങ്കെടുക്കുവാന്‍ കെ എസ ആര്‍ ടി സി ബസ്സില്‍ ഞാനും ശ്രുതി പെട്ടിയുമായി പ്രിയ സുഹൃത്ത്‌ സേവിയരും കൂടി പാലക്കാട്ടേക്ക് പോയി.

ശ്രീ രാമിന് ഓടക്കുഴലില്‍ ഒന്നാം സമ്മാനം കിട്ടി, എനിക്ക് രണ്ടാം സ്ഥാനവും.

എന്നെ അന്ന് അതിശയിപ്പിച്ചത് അതൊന്നും അല്ല, സേവിയര്‍ ശ്രുതി മീട്ടി ഞാന്‍ 'സാമജവരഗമന' വായിക്കുമ്പോള്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ച് ശ്രീരാം മുന്‍ നിരയില്‍ തന്നെ താളം പിടിക്കുന്നുണ്ടായിരുന്നു.Hats
Raadha Offline
Post: #3697 
Wed Mar 27 9:50 am
Quote this message in a reply
Silver

Posts: 8,288
Joined: Jan 2011
**

(Mon Feb 06 12:20 am)Bava Narayanan Wrote:  സരസ്വതി ദേവി എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കില്ലല്ലോ മന്സൂരെ
ഞാന്‍ എന്ത് എഴുതിയാലും ബാങ്ക് കാര് ലോണിന്റെ പലിശ മുടക്കിയവര്‍ക്ക് അയയ്ക്കുന്ന നോട്ടീസ് പോലെ ഇരിക്കും Biggrin

അയ്യോ ചിരിച്ചു ചത്ത് ... ബാവേച്ചി ഇങ്ങിനെ എന്തേലും ഒരു വരി എഴുതിയാലും മതി

VEGETARIANS ARE CRUEL,
THEY MURDER PLANTS WHICH CAN'T EVEN RESIST.
AT LEAST WE HAVE THE DECENCY TO KILL A CHICKEN
WHICH CAN RUN FOR IT'S LIFE ............
CrispY Offline
Post: #3698 
Sat May 18 2:21 pm
Quote this message in a reply
Copper

Posts: 1,410
Joined: May 2010
*

നമസ്കാരം

Agree
Post Reply